കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

Web Desk 31-Jan-2023

തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍.


സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ പോലും കാണിച്ചതെന്നും അടൂര്‍ പറഞ്ഞു.

‘ഞാന്‍ ചെയര്‍മാനായിട്ടുള്ള സ്ഥാപനത്തെ പറ്റി അടുത്ത കാലത്ത് നിരവധി അപഖ്യാതികള്‍ പ്രചരിപ്പിക്കപ്പെട്ടു.ഐഎഫ്എഫ്‌കെ വേദിയിലാണ് ഈ പ്രചാരണങ്ങള്‍ ഉപയോഗിച്ചത്. വിഷയത്തില്‍ സത്യമെന്താണെന്നറിയാന്‍ മാധ്യമങ്ങളൊന്നും ശ്രമിച്ചില്ല. അതില്‍ ദുഖമുണ്ട്. കള്ളം കള്ളത്തെ പ്രസവിക്കുമെന്ന് ഒരു ചൊല്ലുണ്ട്. അതാണ് സംഭവിച്ചത്. ആടിനെ പട്ടിയാക്കുന്ന നടപടിയാണുണ്ടായത്. ഒരു വശത്തെ മാത്രം കേള്‍ക്കുകയാണ് എല്ലാവരും ചെയ്തത് എന്നും അടൂർ ആരോപിച്ചു.

അതേസമയം, അടൂര്‍ ഗോപാലകൃഷ്ണനെതിരെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ രംഗത്തെത്തി. ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണ്. ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്. അടൂര്‍ സാറിനെ പോലെ ഇത്രയും വിദ്യാഭ്യാസമുള്ളവര്‍ ഇതുപോലെ പച്ചക്കള്ളം പറയരുത്. സത്യസന്ധമായ ആരോപണങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പറയുന്നത്. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ കക്കൂസ് തങ്ങളെ കൊണ്ട്   വൃത്തിയാക്കിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി പറയാന്‍ പറ്റുമോ എന്നും വനിതാ ജീവനക്കാര്‍ പ്രതികരിച്ചു.


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.