നവമലയാളി പുരസ്‌കാരം സക്കറിയ ഏറ്റുവാങ്ങി
നാലാമത് നവമലയാളി പുരസ്‌കാരം തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കാലടി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.വി നാരായണനിൽ നിന്ന് എഴുത്തുകാരൻ സക്കറിയ ഏറ്റുവാങ്ങി. സ്‌പീക്കർ എം.ബി രാജേഷാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്.
ചടങ്ങിൽ സക്കറിയയുടെ സാഹിത്യ സഞ്ചാരങ്ങളിലൂടെ എന്ന വിഷയത്തിൽ എഴുത്തുകാരൻ എസ്.ഹരീഷ് പ്രഭാഷണം നടത്തി. ജൂറി ചെയർമാനും കവിയുമായ പി.എൻ ഗോപീകൃഷ്ണനും സംസാരിച്ചു. ഒരു ലക്ഷം രൂപയും പ്രശംസാ പത്രവും അടങ്ങിയതാണ് പുരസ്‌കാരം.