Web Desk 07-Aug-2022

പുസ്തകം രചിച്ചിരിക്കുന്നത് നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യയാണ്. 


 കേരളാ പോലീസ് കഠിന പ്രയത്നത്തിലൂടെ പരാജയപ്പെടുത്തിയ ചേലമ്പ്ര ബാങ്ക് കവർച്ച കേസ് അടിസ്ഥാനമാക്കി രചിച്ച ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ്.  'India’s Money Heist: The Chelembra Bank Robbery'  എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യയാണ്. 

അന്ന് ഈ കേസ് അന്വേഷിച്ചിരുന്നത് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പി വിജയനായിരുന്നു. കേസും അദ്ദേഹവുമായി ബന്ധപ്പെട്ട കഥകൾ തേടിയാണ് അനിർബൻ പുസ്തകം തയാറാക്കിയിരിക്കുന്നത്. കോവിഡ് സമയത്ത് യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോസ്ഥരോട് ഓൺലൈനിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്ന് ഗ്രന്ഥകർത്താവ് പറഞ്ഞു.

നടൻ മോഹൻ ലാലാണ് ബുക്ക് റിലീസ് നടത്തിയത്. സംവിധായകൻ രഞ്ജിത്തും പ്രസാധകൻ ഡി.സി  രവി,  പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പി വിജയൻ ഐപിഎസ്, എൻഐഎ ഉദ്യോഗസ്ഥനായ ഷൗക്കത്ത് അലി തുടങ്ങിയ  പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു..


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം