ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാന്‍ കരുണ തിലകെയ്ക്ക് 

Web Desk 19-Oct-2022

‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന  നോവലാണ് ഷെഹാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.


ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് ഇത്. 2010ല്‍ പുറത്തിറങ്ങിയ ‘ചൈന മാന്‍: ദ് ലജന്‍ഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്റെ ആദ്യ നോവല്‍.

യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണു ബുക്കര്‍ പ്രൈസ്. ഇത്തവണ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു. 50,000 പൗണ്ടാണു സമ്മാനത്തുക.


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം