ബ്രഹ്‌മപുരത്തെ വിഷപ്പുക; ശാശ്വത പരിഹാരമില്ലേയെന്ന ചോദ്യവുമായി സജിത മഠത്തിൽ
ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക കൊച്ചിയുടെ കൂടുതൽ ഭാഗത്തേക്ക് പടർന്ന് പിടിക്കുകയാണ്. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, കുണ്ടന്നൂർ, മരട് പ്രദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്. ഫ്ലാറ്റിനകം മുഴുവൻ പുകമണമാണെന്നും ചുറ്റം കാണാൻ സാധിക്കാത്ത സാചര്യത്തിലാണെന്നും സജിത മഠത്തിൽ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലെ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തിൽ എന്നും സജിത മഠത്തിൽ ചോദിച്ചു. ഇതിനോടകം വിഷപ്പുക ശ്വസിച്ച് നിരവധിപേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
ബ്രഹ്‌മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടൺ കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയ്‌ക്കായിരുന്നു കരാർ. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നായിരുന്നു ഒമ്പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാർ തുകയായ 55 കോടിയിൽ 14 കോടി രൂപ കമ്പനി കൈപ്പറ്റി. കരാർ തീർന്നിട്ടും മാലിന്യ സംസ്കരണം എങ്ങുമെത്തിയില്ല. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണംആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടുത്തം.