ലോകകപ്പിൽ ക്രിസ്റ്റ്യാനോ നേരിട്ടത് രാഷ്ട്രീയ വിലക്കെന്ന് എർദോഗൻ
ലോകകപ്പിൽ ക്രിസ്റ്റ്യാനോ നേരിട്ടത് രാഷ്ട്രീയ വിലക്കെന്ന് തുർക്കി പ്രസിഡന്റ് തയീബ് എർദോഗൻ. പലസ്തീൻ പ്രശ്‌നങ്ങൾക്കൊപ്പം നിന്നയാളാണ് ക്രിസ്റ്റ്യാനോയെന്നും എർദോഗൻ പറഞ്ഞു. ഖത്തർ ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്റിൽ റൊണാൾഡോയെ ഉപയോഗിക്കാതെ മാറ്റി നിർത്തിയതായും എർദോഗൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗൽ തോറ്റത്. ഈ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗൽ ക്രിസ്റ്റ്യാനോയെ കളിക്കാൻ ഇറക്കിയത്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.