ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിന് നിർബന്ധമാക്കിയിരുന്ന എയർ സുവിധ രജിസ്ട്രേഷൻ നിർത്തലാക്കുന്നതായി ഇന്ത്യൻ സർക്കാർ അറിയിച്ചു. കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ ഇനി മുതൽ എയർ സുവിധ ഫോം പൂരിപ്പിക്കേണ്ടതില്ല എന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്.
വിമാന താവളങ്ങളിൽ മാസ്ക് നിർബന്ധമല്ല എന്ന് കഴിഞ്ഞയാഴ്ച വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ മാസ്ക് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതായും സാമൂഹിക അകലം പാലിക്കുന്നത് തുടരാനും അധികൃതർ നിർദ്ദേശിക്കുന്നു.