ഇൻവിവോ എയർ; ലോകത്തിലെ ആദ്യത്തെ വൈനറി എയർലൈൻ
ന്യൂസീലാന്റിലെ വൈൻ ഉത്പാദകരായ ഇൻവിവോ കമ്പനി നടത്തുന്ന ലോകത്തിലെ ആദ്യത്തെ വൈനറി എയർലൈനായ ഇൻവിവോ എയർ പ്രവർത്തനം ആരംഭിക്കുകയാണ്. വിമാനത്തിൽ 18,000 അടി ഉയരത്തിൽ എട്ട് ഘട്ടങ്ങളുള്ള വൈൻ ടേസ്റ്റിംഗ് ഉൾപ്പെടുന്നു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ എട്ട് ഘട്ടങ്ങളായി തികച്ചും ശാസ്ത്രീയമായ രീതിയിൽ വൈന്‍ രുചിച്ചു നോക്കൻ ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്നവർക്ക് സാധിക്കും.
34 യാത്രക്കാരുമായി ആദ്യ വിമാനം 2023 ജനുവരി 31-ന് ഓക്ക്‌ലൻഡിൽ നിന്ന് പുറപ്പെടും. രണ്ട് മണിക്കൂർ പറന്നതിന് ശേഷം ക്വീൻസ്‌ടൗണിലേക്ക് വിമാനം ഇറങ്ങും. ഈ സമയത്ത്, ഇൻവിവോ സഹസ്ഥാപകരായ ടിം ലൈറ്റ്‌ബോണിന്റെയും റോബ് കാമറൂണിന്റെയും നേതൃത്വത്തിൽ യാത്രക്കാർക്ക് എട്ട്-ഘട്ട വൈൻ രുചി ആസ്വദിക്കാം. ഗ്രഹാം നോർട്ടൺ വൈൻസും ഇൻവിവോ എക്‌സ്, എസ്‌ജെപി വൈനുകളും ഉൾപ്പെടെയുള്ള ഇൻവിവോ ശ്രേണിയിൽ നിന്നുള്ള വൈനുകളാണ് ഈ വൈനറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.