ഓക്സിജൻI കവിത Iരാജു.കാഞ്ഞിരങ്ങാട്
ഓക്സിജൻ
മാസ്ക ധരിച്ചാണ് നടന്നത്
മോശമൊന്നും പറയിച്ചിട്ടില്ല
അകലം ആവശ്യത്തിന് പാലിച്ചു
ഓക്സിജൻ മാസ്കിന് ക്യൂവി -
ലാണിപ്പോൾ
പെരുവഴിയിലായ ഒരു പ്രാണൻ,
ഓടകളിൽ, ഒഴിഞ്ഞയിടങ്ങളിൽ ,-
ആൾക്കൂട്ടത്തിൽ
കരയിൽ പിടച്ചിട്ട മത്സ്യത്തെപ്പോലെ
പിടയുന്ന പ്രാണനെ കണ്ടു പോലും
വായുവിൻ്റെ കരയിൽ വായുവിനായ് -
പിടയുന്ന
മത്സ്യമാണിന്ന് മനുഷ്യൻ
മരിച്ചു വീഴുന്ന മനുഷ്യനായി
മത്സരത്തിലാണ് മരുന്നു കമ്പനികൾ
ഒന്ന്
രണ്ട്
മൂന്ന്
വരിനിന്നവർ വീണടിയുന്നു മണ്ണിൽ
ഒഴിഞ്ഞ ഓക്സിജൻ മാസ്കുകൾ
അവസാനമായൊരു നെടുവീർപ്പിടുന്നു