Web Desk 21-Sep-2022

മദ്യത്തില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി.


മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ മുഖ്യ വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ രണ്ട് കാര്യങ്ങളില്‍ നിന്നാണ് കേരളം പ്രധാനമായും വരുമാനം കണ്ടെത്തുന്നതെന്ന ഗവര്‍ണറുടെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

വളരെ സുതാര്യമായാണ് കേരളം ലോട്ടറി നടത്തിവരുന്നതെന്നും ഇത് മനസിലാക്കുന്നതിനായി ഗവര്‍ണര്‍ തനിക്ക് മുന്നിലെത്തുന്ന ബജറ്റ് ഡോക്യുമെന്റുകളില്‍ കണ്ണോടിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ പിന്തുണച്ചും ഗവര്‍ണറെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചുമായിരുന്നു  മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നും ഗവര്‍ണര്‍ വിളിച്ചത് ഇരുവരും ആര്‍.എസ്.എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിയതുകൊണ്ടാണ് എന്നും അതിനാലാണ് അവര്‍ക്കെതിരെ ഗവര്‍ണര്‍ ആക്രമണം നടത്തുന്നത് എന്നും മുഖ്യമന്ത്രി ആരോപിച്ചു.

മന്ത്രിസഭയുടെ ശുപാര്‍ശയും നിര്‍ദേശവും അടിസ്ഥാനമാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ ഒപ്പിടുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കാനുള്ള ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും നേരിട്ടെത്തിയാണ് ക്ഷണിച്ചത്. സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നില്ല. പക്ഷെ തന്നെ ക്ഷണിച്ചിട്ടും വരാതിരുന്നതാണെന്ന വ്യാജ പ്രചാരണം നടത്തി. മലയാളികളുടെ വൈകാരിക ഉത്‌സവമാണ് ഓണം അവിടെ നിന്നും തന്നെ മാറ്റിനിർത്തിയത്തിൽ കടുത്ത പ്രതിഷേധം ഉണ്ടെന്ന് മന്ത്രി എം ബി രാജേഷിനെയും ചീഫ് സെക്രട്ടറിയേയും ഗവർണർ അറിയിച്ചു.


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം