Web Desk 27-Jul-2022

മികച്ച നോവലിനുള്ള പുരസ്‌കാരം ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. അൻവർ അലി (കവിത),  വി എം ദേവദാസ് (ചെറുകഥ)


കേരള സാഹിത്യ അക്കാദമിയുടെ 2021ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയുടെ മെഹബൂബ് എക്‌സ്പ്രസ് കരസ്ഥമാക്കി. മികച്ച നോവലിനുള്ള പുരസ്‌കാരം ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’ എന്ന നോവലിലൂടെ ഡോ. ആര്‍. രാജശ്രീയും, ‘പുറ്റ്’ എന്ന നോവലിലൂടെ വിനോയ് തോമസും പങ്കിട്ടു. ആത്മകഥക്കുള്ള പുരസ്‌കാരം പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മകള്‍’ നേടി.

മികച്ച ചെറുകഥ -വഴി കണ്ടു പിടിക്കുന്നവര്‍ -ദേവദാസ് വി.എം ,  നാടകം – നമുക്ക് ജീവിതം പറയാം – പ്രദീപ് മണ്ടൂര്‍,  സാഹിത്യ വിമര്‍ശനം – വാക്കിലെ നേരങ്ങള്‍ – എന്‍. അജയകുമാര്‍, വൈജ്ഞാനിക സാഹിത്യം – കാലാവസ്ഥ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും – ഗോപകുമാര്‍ ചോലയില്‍, യാത്രാവിവരണം – നഗ്നരും നരഭോജികളും – വേണു,  എം കുഞ്ഞാമൻ (ജീവചരിത്രം), അയ്മനം ജോൺ (വിവർത്തനം), രഘുനാഥ് പലേരി (ബാലസാഹിത്യം), ആൻ പാലി (ഹാസ സാഹിത്യം) എന്നിവരെ തെരഞ്ഞെടുത്തു.  

 മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്‍, പ്രൊഫ. കെ പി ശങ്കരന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചു. ഫെല്ലോഷിപ്പിന് വൈശാഖനും പ്രൊഫ. കെ പി ശങ്കരനും അർഹരായി. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ എന്നിവർ ചേർന്നാണ്‌ അവാർഡ്‌ പ്രഖ്യാപനം നടത്തിയത്‌. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഡോ. കെ ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്‌ണൻകുട്ടി, കെ എ ജയശീലൻ എന്നിവർക്ക് ലഭിച്ചു.     


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം