Web Desk 21-Sep-2022

ആയൂര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍, മ്യൂസിക്ക് വ്‌ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്.


സോഷ്യല്‍ മീഡിയയിലെ ഒരു താരമാണ് പുതിയ  ഗുരുവായൂർ മേൽശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്. ആയൂര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍, മ്യൂസിക്ക് വ്‌ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ്.

ആരോഗ്യം, യാത്ര, സാങ്കേതിക വിദ്യയുടെ പുതുമകള്‍ തുടങ്ങിയ കാര്യങ്ങൾ ഉള്‍ക്കൊള്ളിച്ചുള്ള ഹാര്‍ട്ട് ഡുവോസ് എന്ന യൂട്യബ് ചാനലിലൂടെയാണ് കിരണ്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്. കിരണും ഭാര്യ മാനസി കക്കാടും ചേര്‍ന്നാണ് വീഡിയോകള്‍ ചെയ്യുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ  വീഡിയോകള്‍ കിരണിന്റെ യൂട്യൂബിലുണ്ട്.

2011 മുതല്‍ ആയൂര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കുന്ന കിരണ്‍ ആനന്ദ് കുറച്ചുകാലം നാട്ടില്‍ ജോലി ചെയ്തതിന് ശേഷം  മോസ്‌കോയിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ വച്ചാണ് വ്‌ളോഗിങ്ങിലേക്കുള്ള താല്‍പര്യം വരുന്നത്. ഗായകന്‍ കൂടിയായ കിരണും സുഹൃത്തും ചേര്‍ന്ന് ഹാപ്പി ഫീസ്റ്റ് എന്ന പേരില്‍ മറ്റൊരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ശാന്തിക്ക് അവകാശമുള്ള നാല് കുടുംബങ്ങളിൽ നിന്നായി 41 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍നിന്നാണ് കിരണ്‍ ആനന്ദിന് ഗുരുവായൂര്‍ മേല്‍ശാന്തിയാകാന്‍ അവസരം ലഭിച്ചത്.


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം