മെൽബണിൽ ഇന്ത്യൻ പതാകയേന്തിയവരും ഖാലിസ്ഥാൻ പതാകയേന്തിയവരും തമ്മിൽ ഏറ്റുമുട്ടി
മെൽബണിൽ ഇന്ത്യൻ പതാകയേന്തിയവരും ഖാലിസ്ഥാൻ പതാകയേന്തിയവരും തമ്മിൽ ഏറ്റുമുട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രണ്ട് വിഭാഗമായി ഇന്ത്യക്കാർ ഏറ്റുമുട്ടിയത് കാഴ്ചക്കാരാണ് കാമറയിൽ പകർത്തിയത്.
രണ്ട് ഇന്ത്യൻ വിഭാഗങ്ങളിൽപെട്ട നൂറോളം ആളുകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഫെഡറേഷൻ സ്ക്വയറിന് പുറത്ത് വാക്കേറ്റത്തിൽ ഏർപ്പെടുകയും കയ്യാങ്കളിയിൽ എത്തിച്ചേരുകയുമായിരുന്നു. വിക്ടോറിയ പോലീസ് സംഭവ സ്ഥലത്തുനിന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും അക്രമം നിയന്ത്രിക്കുകയും ചെയ്തു. ഏതാനും ചിലർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഖാലിസ്ഥാൻ വാദികൾ നടത്തിയ ഹിതപരിശോധനയുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമാസക്തമായി മാറിയതെന്നാണ് ഇന്ത്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.