Web Desk 21-Sep-2022

നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


മുപ്പത് മലയാളികള്‍ അടക്കം 300 ഓളം ഇന്ത്യക്കാര്‍ മ്യാന്‍മറില്‍ ഗുണ്ടാസംഘത്തിന്റെ തടവില്‍. തായ്‌ലാന്റില്‍ ഡാറ്റാ എന്‍ട്രി ജോലിക്കായി എത്തിയവരെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ട് വന്ന് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തങ്ങളെ കൊണ്ട് നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നതായും ഇവര്‍  പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിസമ്മതിച്ചാല്‍ ഇലക്ട്രിക് ലാത്തി കൊണ്ട് ക്രൂരമായി ഉപദ്രവമേല്‍ക്കുന്നതായും ഇവര്‍ പറയുന്നു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട് സ്വദേശികള്‍ ആണ് തടവിലുള്ള മലയാളികള്‍. തായ്ലന്‍ഡില്‍ ഡാറ്റ എന്‍ട്രി ജോലിക്കെ എന്ന പേരില്‍ റിക്രൂട്ട് ചെയ്തവരാണ് ഇവര്‍. തായ്‌ലാന്‍ഡ് വിമാനത്താവളത്തിലിറങ്ങിയ ഇവരെ റോഡ് മാര്‍ഗം മ്യാന്‍മറില്‍ എത്തിക്കുകയായിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സ്ഥലത്താണ്  ഇവർ കുടുങ്ങികിടക്കുന്നത്. സംഭവത്തില്‍ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി രക്ഷാശ്രമം തുടങ്ങി. ഇതിനകം 30 പേരെ രക്ഷപ്പെടുത്തിയതായും വിദേശ കാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 60 ഓളം പേരും സംഘത്തിലുണ്ട്. ഹാക്കിങ്ങിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക. ഫോണ്‍ സെക്‌സിനായി ആളുകളെ കണ്ടെത്തുക. പെണ്‍വാണിഭ കേന്ദ്രങ്ങള്‍ക്ക് കോള്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക തുടങ്ങിയ ജോലികളാണ് ഇവരെ കൊണ്ട് ചെയ്യിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം