ന്യൂ സൗത്ത് വെയിൽസിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്
ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 93 അംഗ പാർലമെന്റിൽ ലേബർ പാർട്ടി കേവല ഭൂരിപക്ഷത്തിന് വേണ്ട 47 സീറ്റുകൾ നേടുമെന്ന് ഉറപ്പായതോടെ 12 വർഷത്തെ ലിബറൽ-നാഷണൽ സഖ്യത്തിന് അവസാനം കുറിക്കുകയാണ്. പാരമറ്റയും, പെൻറിത്തും ഉൾപ്പെടെയുള്ള പശ്ചിമ സിഡ്നിയിലെ സീറ്റുകൾ ലിബറലിൽ നിന്ന് ലേബർ പിടിച്ചെടുത്തതുകൊണ്ടാണ് ക്രിസ് മിൻസിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലേക്കെത്തുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ കൂടി അധികാരത്തിലെത്തുന്നതോടെ ഫെഡറൽ സർക്കാരും, വൻകരയിലെ അഞ്ച് സംസ്ഥാന സർക്കാരുകളും, രണ്ട് ടെറിട്ടറി സർക്കാരുകളും ഭരണം ലേബർ സ്വന്തമാക്കിയിരിക്കുകയാണ്. ടാസ്മേനിയയിൽ മാത്രമാണ് ലിബറൽ സർക്കാർ നിലവിലുള്ളത്.