നവോദയ നാടകോത്സവം മെയ് 13ന് മെൽബണിൽ

Web Desk 29-Mar-2023

ബോക്സ് ഹിൽ ടൗൺഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം ചെയ്യും. 


'നമുക്ക് ഇനി നാടകങ്ങൾ കാണാം' എന്ന പേരിൽ നവോദയ വിക്ടോറിയ സംഘടിപ്പിക്കുന്ന നാടകോത്സവം മെയ് 13 ശനിയാഴ്ച ആരംഭിക്കും. ബോക്സ് ഹിൽ ടൗൺഹാളിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. കരിവെള്ളൂർ മുരളി നാടകോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, അപ്പുണ്ണി ശശി എന്നിവർ അഭിനയിക്കുന്ന പെൺ നടൻ, ചക്കരപ്പന്തൽ എന്നീ നാടകങ്ങൾ അരങ്ങേറും. മെയ് 14 ന് നാടക പരിശീലന കളരിയും നാടകോത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

നാടകോത്സവത്തിന്റെ പോസ്റ്ററുകൾ നവോദയ വിക്ടോറിയ പ്രസിഡന്റ് നിഭാഷ് ശ്രീധരൻ , സെക്രട്ടറി എബി പൊയ്ക്കാട്ടിൽ, സ്മിത സുനിൽ, ബ്രോണി മാത്യൂസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. നാടകോത്സവം ജനറൽ കൺവീനർ ഗിരീഷ് അവണൂർ വിശദ വിവരങ്ങൾ സംസാരിച്ചു.   


READERS COMMENTS

Other Highlights

Highlight News

കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം