കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് നയൻതാര
സിനിമ മേഖലയിലെ വിവാദ വിഷയമായ 'കാസ്റ്റിംഗ് കൗച്ച്' സംബന്ധിച്ച തന്‍റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര. കരിയറിന്റെ തുടക്കത്തിൽ തനിക്കും ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്നാണ് നയൻതാരയുടെ വെളിപ്പെടുത്തൽ. ഒരു ചിത്രത്തിലെ പ്രധാന റോള്‍ നല്‍കാന്‍ അവര്‍ക്ക് വേണ്ട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ എന്‍റെ കഴിവിന്‍റെ പേരില്‍ അഭിനയിക്കാന്‍ ലഭിക്കുന്ന വേഷങ്ങള്‍ മതിയെന്ന് ഞാന്‍ മറുപടി നല്‍കിയെന്ന് നയന്‍താര പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തില്‍ നയന്‍താര തുറന്നുപറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്.
അടുത്തയിടെ ബാഹുബലി താരം അനുഷ്ക ഷെട്ടിയും കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്ത് എത്തിയിരുന്നു. കർശനമായ നിയമങ്ങൾ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും ചില സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് അനുഷ്ക ഷെട്ടി പറഞ്ഞത്.