Web Desk 20-Sep-2022

സാമ്പത്തിക ഇടപാടുകളിലെ വിവിധ ക്രമക്കേടുകൾ നടന്നതായുള്ള ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.


പെർത്ത് മിന്റിനെക്കുറിച്ച് ഓസ്ട്രേലിയൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ ഓസ്ട്രാക്ക് അന്വേഷണം തുടങ്ങി. സാമ്പത്തിക ഇടപാടുകളിലെ വിവിധ ക്രമക്കേടുകൾ നടന്നതായുള്ള ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഗോൾഡ് കോർപ്പറേഷനിലെ ഇടപാടുകളുടെയും രേഖകളുടെയും സമഗ്രമായ ഓഡിറ്റിന് ഫെഡറൽ ഫിനാൻഷ്യൽ ക്രൈം റെഗുലേറ്റർ ഉത്തരവിട്ടു.

1901-ൽ ഓസ്‌ട്രേലിയയുടെ ഫെഡറേഷന് രണ്ട് വർഷം മുമ്പ് 1899 ജൂൺ 20-ന് സ്ഥാപിതമായ പെർത്ത് മിന്റ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ അഭിവാജ്യ ഘടകവും 120 വർഷത്തിലേറെ പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്ന സംരംഭവുമാണ്. ആഗോള സ്വർണ്ണ ഉൽപാദനത്തിന്റെ ഏകദേശം 10 ശതമാനം പെർത്ത് മിന്റ് ആണ് ഖനനം ചെയ്യുന്നത്. 2021 ലെ കണക്കുകൾ അനുസരിച്ച് 26 ബില്യൺ ഡോളറിലധികമാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്. 


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം