തന്റെ പേരോ ചിത്രമോ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് രജനീകാന്ത്

Web Desk 31-Jan-2023

രജനീകാന്തിന്‍റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നുമാണ് രജനികാന്തിന്റെ അഭിഭാഷന്റെ നോട്ടീസ്. 


തന്റെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി പേരോ ശബ്ദമോ ചിത്രമോ ഉപയോഗിക്കരുതെന്ന് രജനീകാന്ത്. സമ്മതമില്ലാതെ ഇവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.ഒരു നടനെന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വലിയ ജനസ്വാധീനമുള്ള രജനീകാന്തിന്‍റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നുമാണ് രജനികാന്തിന്റെ അഭിഭാഷന്റെ നോട്ടീസ്. 

‘ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രശംസ നേടിയ നടന്മാരിൽ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു. ഒരു നടൻ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ടും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ‘സൂപ്പർസ്റ്റാർ’ എന്ന് വിളിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് വലിയ പ്രശസ്തി ഉണ്ട്. സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആരാധകവൃന്ദങ്ങളുടെ ബഹുമാനവും സ്നേഹവും വാക്കുക്കൾക്ക് അതീതമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തിത്വത്തിനോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് എന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.