Web Desk 20-Sep-2022

വന്യമൃഗങ്ങളും വിഷപ്പാമ്പുകളുമുള്ള ഉൾവനത്തിലൂടെ കിലോമീറ്ററുകൾ കാൽ നടയായി ചെന്നാലേ പുറത്തുനിന്ന് ഒരാൾക്ക് അവിടേക്ക് എത്തിച്ചേരാൻ സാധിക്കൂ. 


കഴിഞ്ഞ ഇരുപത് വർഷമായി കർണാടകയിലെ സുള്ള്യ ഉൾവനത്തിനുള്ളിൽ ജീവിക്കുകയാണ് കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡ. ഇരുപത് വർഷം മുൻപ്  40,000 രൂപ കടം വാങ്ങിയതോടെയാണ് ഗൗഡയുടെ ജീവിതം മാറി മറഞ്ഞത്.  

കടം വാങ്ങിയ പണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ  സ്വന്തമായി ഉണ്ടായിരുന്ന മൂന്നര ഏക്കറോളം ഭൂമിയും വീടും ഗൗഡക്ക് നഷ്ടമായി. അന്ന് കാറോടിച്ച് ഉൾവനത്തിലേക്ക് കടന്നതാണ് ചന്ദ്രശേഖര ഗൗഡ. അംബാസിഡർ കാറിൽ പതിനെട്ട് വർഷം മുൻപ് ഉൾവനത്തിലേത്തിയ ഗൗഡ തന്റെ കാർ ഓട്ടം നിർത്തിയ അതേ  സ്ഥലത്തു തന്നെ ഇന്നും തുടരുകയാണ്. കാട്ടാനകളും മറ്റു വന്യമൃഗങ്ങളും വിഷപ്പാമ്പുകളുമുള്ള ഉൾവനത്തിലൂടെ കിലോമീറ്ററുകൾ കാൽ നടയായി ചെന്നാലേ പുറത്തുനിന്ന് ഒരാൾക്ക് അവിടേക്ക് എത്തിച്ചേരാൻ സാധിക്കൂ. 

ഓടാത്ത കാർ ഷീറ്റ് വെച്ച് മറച്ചു സംരക്ഷിക്കുന്ന ഗൗഡക്ക് സഞ്ചരിക്കാൻ ഒരു പഴയ സൈക്കിളും കയ്യിലുണ്ട്.  കാട്ടിലെ പഴങ്ങളും മറ്റുമാണ് പ്രധാന ആഹാരം. ഒരു മുളംതണ്ടുപോലും ഒടിക്കാത്ത ഗൗഡക്ക് വനംവകുപ്പുകാർ അത്യാവശ്യ സഹായങ്ങളൊക്ക ഗൗഡക്ക് ചെയ്തു കൊടുക്കാറുണ്ട്.  അൻപത്തിയെട്ടുകാരനായ ഗൗഡക്ക് കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ കാട്ടിലെത്തി വാക്‌സിൻ നൽകിയിരുന്നു. 

പഞ്ചായത്ത് അധികൃതരും ജില്ലാ കളക്ടർ തന്നെയും നേരിട്ടെത്തി തിരികെ വരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.  അന്യായമായി തൻറെ വീടും ഭൂമിയും തട്ടിയെടുത്തവരോടുള്ള പ്രതിഷേധമാണ് കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡക്ക് തന്റെ വനത്തിലെ ജീവിതം. വീടും ഭൂമിയും തിരികെ ലഭിക്കുമ്പോൾ അതേ കാറോടിച്ച് നാട്ടിലേക്ക് വരാമെന്നാണ് ഗൗഡ പറയുന്നത്.


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം