ഫെബ്രുവരിയിൽ 15 തമിഴ് റിലീസുകൾ
പുതുവർഷം ഫെബ്രുവരിയിലേക്ക് കടക്കുമ്പോൾ നിരവധി തമിഴ് റിലീസുകാളാണ് തിയേറ്ററിൽ വരാനായി കാത്തിരിക്കുന്നുത്. 15 തമിഴ് സിനിമകളെങ്കിലും ഫെബ്രുവരിയിൽ മാത്രം റിലീസിനായി എത്തുന്നുണ്ട്.
രഞ്ജിത്ത് ജെയ്കോടി സംവിധാനം ചെയ്യുന്ന മൈക്കിൾ ഈ മാസം മൂന്നിനാണ് റിലീസിനെത്തുന്നത്. വിജയ് സേതുപതി, സന്ദീപ് കിഷൻ, ഗൗതം വാസദേവ് മേനോൻ, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ആർ ജെ ബാലാജി ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റൺ ബേബി റൺ ആണ് ഫെബ്രുവരി മൂന്നിനെത്തുന്ന മറ്റൊരു ചിത്രം. യോഗി ബാബു നായകനായി ഷാൻ ഒരുക്കുന്ന സിനിമ ബോമ്മൈ നായകി, മലയാള ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ തമിഴ് റീമേക്ക്, തലൈകൂതൽ എന്നിങ്ങനെയാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ഫെബ്രുവരി 10-ന് ഡാഡ, കസെതാൻ കടവുളെട, 17-ന് വാത്തി, ബാഗാസുരൻ, 24-ന് ബോർഡർ എന്നിങ്ങനെ നീളുന്ന റിലീസിനെത്തുന്ന ചിത്രങ്ങൾ.
അതേസമയം, ഇത്രയും സിനിമകൾ ഒരുമിച്ച് തിയേറ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള ചോദിക്കുന്നത്. പറയുന്നത്. ചെറുതും ഇടത്തരം സിനിമകളുടെ പ്രദർശനം എത്രത്തോളം വിജയിക്കും എന്നതും സംശയമാണ്. മുൻനിര താരങ്ങളുടേതല്ലാത്ത സിനിമകളും ഒരുപോലെ പ്രേക്ഷകർ കാണേണ്ടതുണ്ട്. സിനിമയിലെ നായകന്മാർ എന്നതിനപ്പുറം കണ്ടന്റിന് പ്രാധാന്യം നൽകണമെന്നും അത്തരം സിനിമകൾക്ക് ബോക്സ് ഓഫീസിൽ വിജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.