Web Desk 21-Sep-2022

അമേരിക്കയിൽ നടക്കുന്ന സ്പേസ് ക്യാമ്പിൽ പങ്കെടുക്കാൻ പുറപ്പെട്ട വിദ്യാർത്ഥിനികളാണ് അപകടത്തിൽ പെട്ടത്.


വിക്ടോറിയയില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുപറ്റി. ലോറേട്ടോ കോളേജിലെ വിദ്യാർത്ഥിനികൾ യാത്ര ചെയ്തിരുന്ന ബസാണ് ബുധനാഴ്ച പുലർച്ചെ  ട്രക്കുമായി കൂട്ടിയിടിച്ചത്. . ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൽനിന്ന് താഴെക്ക് മറിഞ്ഞു. ബസ് കുട്ടികളുമായി മെൽബൺ എയർ പോർട്ടിലേക്ക് പോവുകയായിരുന്നു.

9-12 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളാണ് അപകടത്തിൽപ്പെട്ടത്. 27 വിദ്യാർത്ഥിനികളും അധ്യാപകരും ഡ്രൈവറുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. എല്ലാവരും വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. രണ്ടു കുട്ടികൾക്കും ട്രക്ക് ഡ്രൈവർക്കും സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം. അപകടകാരണം കണ്ടെത്തുന്നതിനായി  അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അമേരിക്കയിൽ നടക്കുന്ന സ്പേസ് ക്യാമ്പിൽ പങ്കെടുക്കാൻ പുറപ്പെട്ട വിദ്യാർത്ഥിനികളാണ് അപകടത്തിൽ പെട്ടത്.


READERS COMMENTS

Other Highlights

Highlight News

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം