Web Desk 20-Nov-2022

ഫുട്ബോള്‍ രംഗത്ത് നിന്ന് തന്നെ മികവ് തെളിയിച്ചവരാണ് കമന്‍ററി പാനലില്‍ ഉള്ളത്.


വാശിയേറിയ ലോകകപ്പ് മത്സരം ആവേശത്തോടെ കാണാൻ ഒരുങ്ങുന്ന മലയാളികൾക്കായി  മികച്ച മലയാളം കമന്‍ററി പാനല്‍ ഒരുങ്ങുകയാണ്. ഫുട്ബോള്‍ രംഗത്ത് നിന്ന് തന്നെ മികവ് തെളിയിച്ചവരാണ് കമന്‍ററി പാനലില്‍ ഉള്ളത്.

ജോ പോള്‍ അഞ്ചേരി, സി കെ വിനീത്, മുഹമ്മദ് റഫി, റിനോ ആന്‍റോ, സുഷാന്ത് മാത്യൂ, ഫിറോസ് ഷെറീഫ് തുടങ്ങിയവരാണ് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിക്കാനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്. ആഴത്തിലുള്ള വിശകലനം, പിച്ച്-സൈഡ് കവറേജ് തുടങ്ങി സര്‍വ്വ സന്നാഹങ്ങളോടെയാണ് കമന്‍ററി ടീം തയാറെടുത്തിട്ടുള്ളത്.  

ഇംഗ്ലീഷില്‍ കമന്‍ററി കേട്ട് കളി കാണുന്നവരാണെങ്കില്‍ ഒരുകാലത്ത് ലോകം ആരാധിച്ച ഇതിഹാസങ്ങളുടെ ശബ്ദത്തിനൊപ്പം കളി കാണാനാകും. വെയ്‍ന്‍ റൂണി, ലൂയിസ് ഫിഗോ, സോള്‍ കാംപ്ബെല്‍, ഗില്‍ബര്‍ട്ടോ സില്‍വ തുടങ്ങിയവരാണ് ഇംഗ്ലീഷ് കവറേജിന് ഒപ്പമുള്ളത്. 

റോബിന്‍ സിംഗ്, അതിഥി ചൗഹാന്‍, ഇഷ്ഫാക് അഹമ്മദ്, കരൺ സാഹ്‌നി എന്നിവരാണ് ഹിന്ദി കമന്‍ററി പാനലില്‍ അണി നിരക്കുന്നത്. മെഹ്താബ് ഹുസൈന്‍, അല്‍വിറ്റോ ഡിക്കൂഞ്ഞ, ഷില്‍ട്ടന്‍ പോള്‍, മനസ് ഭട്ടാചാര്യ എന്നിവര്‍ ബംഗാളിയില്‍ കളി വിവരങ്ങള്‍ പങ്കുവയ്ക്കും. രമണ്‍ വിജയന്‍, നല്ലപ്പന്‍ മോഹന്‍രാജ്, ധര്‍മരാജ് രാവണന്‍, വിജയകാര്‍ത്തികേയന്‍ എന്നിവര്‍ ചേരുമ്പോള്‍ തമിഴില്‍ മികവാര്‍ന്ന കമന്‍ററി തന്നെ പ്രേക്ഷകര്‍ക്ക് ലഭിക്കും. 


READERS COMMENTS

Other Highlights

Highlight News

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.